സപ്ലൈകോയിലെ താൽകാലിക ജീവനക്കാരെ സ്ഥലംമാറ്റാനുള്ള നടപടി പുനഃപരിശോധിക്കുക :-എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ

58

ഇരിങ്ങാലക്കുട : സപ്ലൈകോയിൽ 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്തു വരുന്ന ദിവസവേദന തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള നടപടി സർക്കാർ പുനഃപരിശോധിക്കണം എന്ന് എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം പ്രവർത്തക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു , പ്രവർത്തക യോഗം എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു , മണ്ഡലം സെക്രട്ടറി കെ കെ ശിവൻകുട്ടി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു , വിഷ്ണു ശങ്കറിനെ സെക്രട്ടറി ആയും സഞ്ജുവിനെ പ്രസിഡന്റ് ആയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

11

Advertisement