വിവാഹപൂർവ്വ കൗൺസ്‌ലിങ്ങിന്റെ ഉദ്ഘടനം സെന്റ് ജോസഫ് സ് കോളേജിൽ നടന്നു

30
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന നൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നൂനപക്ഷ യുവതി യുവാകൾക്ക് വേണ്ടി നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംങ്ങിന്റെ ഉദ്ഘടനം ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ നടന്നു. പ്രിൻസിപ്പാൽ ആഷ തെരെസ്സ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങ് നൂനപക്ഷ വകുപ്പ് സംസ്ഥാന ഡയറക്ടർ ഡോ എ ബി മൊയ്തീൻകുട്ടി ഉദ്ഘടനം ചെയ്യ്തു. നൂനപക്ഷ വകുപ്പിന്റെ തൃശൂർ ജില്ല പ്രിൻസിപ്പൽ ഡോ . ഹംസ എ ബി മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ ഫെനി എബിൻ, അഡ്വ. ഹക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വ്യക്തിയുടെ സുസ്ഥിതി സമൂഹത്തിന്റെ സുസ്ഥിതിക്കും അത് രാജ്യത്തിന്റെയും തുടർന്ന് ലോകത്തിന്റെയും സുസ്ഥിതിക്ക് കാരണം ആകുന്നു എന്ന് ഡോ എ ബി മൊയ്‌ദീൻകുട്ടി ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. സോഷ്യോളജി വിഭാഗം മേധാവി ബീന സി എ നന്ദി അർപ്പിച്ചു.

Advertisement