ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു

31

ഇരിങ്ങാലക്കുട:കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു. ഇരുപത് മാസങ്ങളുടെ ഇടവേളക്ക് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ടുള്ള ചലച്ചിത്ര പ്രദർശനങ്ങൾ നാളെ (നവംബർ 12 ) ആരംഭിക്കും. വിവിധ ഭാഷകളിലായുള്ള 120 ൽ അധികം ചിത്രങ്ങളുടെ തുടർച്ചയായ പ്രദർശനങ്ങൾക്ക് ശേഷം 2020 മാർച്ചിലാണ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രദർശനങ്ങൾ നിറുത്തി വച്ചത്. 51 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള അംഗീകാരങ്ങൾ നേടിയ “തിങ്കളാഴ്ച നിശ്ചയ ” മാണ് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ നാളെ വൈകീട്ട് 6.30 ന് പ്രദർശിപ്പിക്കുന്നത്. 25 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്കും സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement