എടമുട്ടം: ടീം റൈഡേഴ്‌സ് തൃപ്രയാർ സൈക്കിൾ ക്ലബ്ബിന്റെ മുൻ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ ഷെബീർ മുഹമ്മദ്ന്റെ ഓൾ ഇന്ത്യ എക്സ്പെഡിഷൻ യാത്രയുടെ ഫ്ലാഗ് ഓഫ് ഇവന്റ് എടമുട്ടം ഫ്യൂസോ ഫ്യൂഷൻ സോൺ ൽ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബൈജു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.ക്ലബ് സെക്രട്ടറി നജുമുദീൻന്റെ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മാലിക് നന്ദി പ്രകടനം നടത്തി.ഷെബീറിന്റെ യാത്ര സുഗമമാക്കുന്നതിനു ഉതകുന്ന വിവിധ സാധന സാമഗ്രികൾ വിവിധ സ്ഥാപനങ്ങൾ സമ്മാനിച്ചു. ഷെബീറിന്റെ യാത്രയെ ക്ലബ് അംഗങ്ങൾ മൂന്നുപ്പീടിക വരെ റാലിയായി അനുഗമിച്ചു.
Advertisement