ഇന്ധനവിലവർദ്ധനയ്ക്കെതിരെ വാഹനം കയറിട്ട് വലിച്ച് എ ഐ ടി യു സി മോട്ടോർ തൊഴിലാളി പ്രതിഷേധം

28
Advertisement

ഇരിങ്ങാലക്കുട: പെട്രോളിനും ഡീസലിനും ക്രമാതീതമായി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നടപടിക്കെതിരെയും ഓട്ടോ-ടാക്സി യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എ ഐ.ടി.യു.സി യുടെ നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളി യൂണിയൻ ടൗൺ കമ്മിറ്റി തൊഴിലാളികൾ ഓട്ടോ കയറിട്ടു വലിച്ച് നഗരത്തിൽ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് ഓട്ടോ പേട്ടയിൽ നിന്നും ഠാണാവിലെ ബി എസ് എൻ എൽ പേട്ടവരെ സമരം നടത്തി.തുടർന്ന് ഠാണാവിലെ ബി എസ് എൻ എൽ ഇരിങ്ങാലക്കുട ഓഫിസിനു മുന്നിൽ നടത്തിയ ധർണ്ണ എ ഐ ടി യു സി ജില്ലാ ജോ.സെക്രട്ടറി ടി കെ.സുധിഷ് ഉദ്ഘാടനം ചെയ്തു,മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷനായിരുന്നു.എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ കെ.ശിവൻ, സിപിഐ ടൗൺ സെക്രട്ടറി കെ.എസ്.പ്രസാദ്, കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, ജോളി ചാതേലി, പി പി.സിജോ, തോമസ്എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധർണ്ണയ്ക്കും ടി.വി.സുകുമാരൻ, ബഷീർ, പ്രിൻസ്, സത്യൻ എന്നിവർ നേതൃത്വം നൽകി.

Advertisement