ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. സർക്കാർ നിർദേശമനുസരിച്ച് 50 ശതമാനം കുട്ടികൾക്ക് റെഗുലർ ക്ലാസും ബാക്കിയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻനായി ക്രമീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ .എം വർഗീസ് അക്കാഡമിക്ക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും കോവിഡ് കാലത്ത് കോളേജ് വിദ്യാർത്ഥികൾ കോളേജിൽ പാലിക്കേണ്ടതായിട്ടുള്ള നിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് നൽകി.
Advertisement