ശാന്തിനികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

29

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ആഘോഷിച്ചു. പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തും അഭിനേതാവുമായ പി.എസ്. റഫീഖ് , പ്രശസ്ത കവയിത്രിയും ചിത്രകാരിയും കലാനിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണൻ , എറിയാട് ഗവൺമെന്റ് കേരള വർമ്മ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം വിഭാഗം മേധാവി എം.ആർ. കലാകുമാർ എന്നിവർ വിദ്യാർത്ഥികൾക്ക് കേരളപ്പിറവി ദിന സന്ദേശം കൈമാറി. സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , കെ.ജി. ഹെഡ് മിസ്ട്രസ് രമാഗോപാല കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. പ്രസംഗം, നൃത്തം, ഡോക്യുമെന്ററി, നാടൻപാട്ട് , കവിതാപാരായണം , നാടൻ കലകളുടെ അവതരണം, ചിത്രരചന എന്നിങ്ങനെ കേരളതനിമയാർന്ന പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കൺവീനർ കെ.സി. ബീന സ്വാഗതവും ജോ. കൺവീനർ പി.സി. അമ്പിളി നന്ദിയും പറഞ്ഞു. കെ.വി.റെ നിമോൾ , വി.എസ്. നിഷ , സ്മിത ഗോപകുമാർ , സബ്ന സത്യൻ എന്നിവർ നേതൃത്വം നൽകി.

Advertisement