കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു സന്ദർശിച്ചു

24

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു സന്ദർശിച്ചു. കാറളം ഗ്രാമപഞ്ചായത്തിലെ ആലുക്കകടവ് , കല്ലട എന്നിവിടങ്ങളിൽ നിന്നും 4 കുടംബങ്ങളിലായി 20 പേരാണ് ഈ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മണ്ഡലത്തിൽ കാട്ടൂർ , കാറളം എന്നീ പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലുമായി 3 ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത് . ക്യാമ്പ് സന്ദർശനത്തിനായി മന്ത്രിയോടൊപ്പം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ , കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് , കാറളം വില്ലേജാഫീസർ ഡി. സുനിൽ കുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisement