സഖി വൺ സ്റ്റോപ്പ്‌ സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു

70

സഖി വൺ സ്റ്റോപ്പ്‌ സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു.ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ നടത്തിയ തെരുവ് നാടകം നഗരസഭ ചെർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നടത്തി. സഖി വൺ സ്റ്റോപ്പ്‌ സെന്റർ കോഡിനേറ്റർ ചിത്ര കെ സംസാരിച്ചു. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് BSW വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു.
തുടർന്ന് തൃശൂർ ജില്ല കളക്ടർ ഹരിത ഉത്ഘാടനം ചെയ്ത പരിപാടി അയ്യന്തോൾ സിവിൽ സ്റ്റേഷനയിൽ വച്ച് നടത്തി
തുടർന്ന് ഇരിഞ്ഞാലക്കുട ജനറൽ ഹോസ്പിറ്റലിൽ ദിനചാരണത്തിന്റെ ഭാഗമായി ഹോസ്പിറ്റലിൽ ആദ്യം ജനിച്ച പെൺ കുഞ്ഞിന് സ്നേഹ സമ്മാനവും സഖി വൺ സ്റ്റോപ്പ്‌ സെന്ററിന്റെ നേതൃത്വത്തിൽ നൽകി

Advertisement