ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം നിർവഹിച്ചു

14
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അംഗീകൃത ബേസിക് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് സി. എം. ഐ. അധ്യക്ഷനായിരുന്നു. ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽ‌സൺ തറയിൽ അനുബന്ധ പ്രഭാഷണം നടത്തി.

Advertisement