സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

44

ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്ധ്യാർത്ഥികൾ.തങ്ങളുടെ കലാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ കോളേജിനായി ഒരു ഓപ്പൺ ജിം നിർമ്മിച്ചു നൽകി മറ്റു വിദ്ധ്യാർത്ഥികൾക്കും പാരിസരവാസികൾക്കും സാമൂഹിക സേവനത്തിൻ്റെ ഒരു പുതിയ പാത തുറന്നിരിക്കുകയാണ് ഇവർ.കോവിഡ് കാലത്ത് വ്യയമങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുക കൂടി ആണ് ഈ ചുണ കുട്ടൻമാർ. ജോൺ വർഗ്ഗീസിൻ്റെ കീഴിൽ ഇരുപതോളം യുവ എൻജീനീയർമാരുടെ രണ്ടാഴ്ചത്തെ പ്രയത്ന ഫലമായാണ് ഇതു പൂർത്തിയായത്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്കൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര, ജോയിൻ്റ് ഡയറക്ടർ ഫാ.ജോയി പയ്യപ്പള്ളി, പ്രൻസ്സിപ്പൽ ഡോ.സജീവ് ജോൺ എന്നിവരുടെ സാനിദ്ധ്യത്തിൽ ക്രൈസ്റ്റ് ആശ്രമാദ്ധിപൻ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിളി ഓപ്പൺ ജിം ഉത്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ ഉപയോഗിക്കാവുന്ന നിരവധി ആരോഗ്യ സംരക്ഷണ വ്യായാമ ഉൽപനങ്ങൾ പൊതുജനങ്ങൾക്കു ആവശ്യാനുസരണം നിർമ്മിച്ചു നൽകാൻ തയാറാണെന്ന് കോളേജ് മാനേജ്മെൻറ് അറിയിച്ചു.

Advertisement