ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം

38

കാറളം: ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കൃഷി ഭവൻ കാറളത്ത് നിർമ്മിക്കണം :- കേരള കർഷക സംഘം .കാറളം പഞ്ചായത്ത് കൺവെൻഷൻ കിഴുത്താണി ഗ്രാമീണ വായനശാല (കെ. അപ്പു നഗറിൽ )ജില്ല എക്സിക്യൂട്ടീവ് അംഗംടി ജി ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു. കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി പി.വി.ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രവി വേതോടി അദ്ധ്യക്ഷനായ ചടങ്ങിൽ കെ.കെ.സുരേഷ് ബാബു ,പി പ്രസാദ്,എ വി അജയൻ , കെ എസ് ബാബു , വി എൻ ഉണ്ണികൃഷണൻ, സി വി വാസു തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കെ.കെ.ഷൈജു സ്വാഗതവും, കെ.കെ. ധനേഷ് ബാബു നന്ദിയും പറഞ്ഞു. പി.വി.ഹരിദാസ് സെക്രട്ടറിയായും രവീന്ദ്രൻ വേതോടി പ്രസിഡന്റായും ഖജാൻജിയായി കെ.വി. ധനേഷ് ബാബുവിനേയും കൺവെൻഷനിൽ ഭാരവാഹികളായി തെരത്തെടുത്തു.

Advertisement