നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പും,വിദ്യാഭ്യാസ പുരസ്‌കാര ദാനവും സംഘടിപ്പിച്ചു.

81

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെല്‍ വിഭാഗത്തിന്റെയും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റേയും, ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സേവാഭാരതി സേവന കേന്ദ്രത്തില്‍ (കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം) നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉല്‍ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡണ്ട് നളിന്‍ എസ്.മേനോന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡ്വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി,ലയണ്‍സ് ക്ലബ്ബ് ക്ലസ്റ്റര്‍ സെക്രട്ടറി ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സേവാഭാരതി സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും,ശിവദാസ് പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.ചടങ്ങില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ എം.വി. അമ്പിളി, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ സംസ്‌കൃതം(ന്യായ് വിഭാഗ്) ഒന്നാം റാങ്ക് നേടിയ ദേവിക ഉണ്ണികൃഷ്ണന്‍ എന്നിവരെ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉപഹാരം നല്‍കി ആദരിച്ചു.രാവിലെ 9 മണിമുതല്‍ 1 മണിവരെ നടന്ന നേത്ര ചികിത്സാക്യാമ്പില്‍ 75 ഓളം രോഗികള്‍ക്ക് ചികിത്സാ സഹായം ലഭിച്ചു.

Advertisement