കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു

21
Advertisement

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ആർ ഷാജു അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ജെ തോമസ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാരായ ജോസഫ് ചാക്കോ, എൻ ജെ ജോയ് എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി സന്തോഷ് വില്ലടം സ്വാഗതവും ട്രഷറർ ശ്രീരാം ജയപാലൻ നന്ദിയും പറഞ്ഞു.

Advertisement