കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ദേവിക ഉണ്ണികൃഷ്ണനെ അനുമോദിച്ചു

21
Advertisement

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഉണ്ണികൃഷ്ണനെ അനുമോദിച്ചു.കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണനെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലൻ, ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സൂര്യകിരൺ, വാർഡ് കൗൺസിലർ സന്തോഷ് കെ എം, പ്രിവിൻസ് ഞാറ്റുവെട്ടി, അജയ് ബി മേനോൻ, ഷിൻസ് വടക്കൻ, ഗിഫ്റ്റ്സൺ ബിജു, ബ്രിസ്റ്റോ എന്നിവർ പങ്കെടുത്തു.

Advertisement