അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു

39

ഇരിങ്ങാലക്കുട: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ(എ എൽ സി എ)യുടെ നേതൃത്വത്തിൽ ഫാബ്രിക്കേഷൻ മെറ്റീരിയൽസിന്റെ വില വർധനവിനെതിരെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലെയും പ്രധാന ടൗണുകളിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ആൽത്തറയിൽ നിൽപ്പുസമരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ്‌ മനോജ്‌ പടിയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് അംഗം സിന്റോ മുരിയാട് ഉത്ഘാടനം നിർവ്വഹിച്ചു.തൊഴിൽ മേഖലയെ തകർക്കുന്ന അന്യയമായ വില വർധനവിനെതിരെ ശക്തമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും പൊതുസമൂഹം ഉണരണമെന്നും 20 ഓളം പേർ പങ്കെടുത്ത പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു.വിവിധ യൂണിറ്റ് ഭാരവാഹികളായ നിജേഷ്, സുകുമാരൻ, സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

Advertisement