55-ാം മത് ജില്ലാതല ബാഡ്മിൻറൻ ടീം സെലക്ഷൻ ട്രയൽസിലെ വിജയികളെ അനുമോദിച്ചു

40
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ ബാഡ്മിൻറൺ ഷട്ടിൽ അസോസിയേഷൻ സംഘടിപ്പിച്ച 55-ാം മത് ജില്ലാതല ബാഡ്മിൻറൻ ടീം സെലക്ഷൻ ട്രയൽസിൽ വിജയിച്ച ഇരിങ്ങാലക്കുട കാത്തലിക് സെൻററിൽ നിന്നുള്ളകളിക്കാരെ ആദരിക്കുകയുണ്ടായി മെൻ സിംഗിൾസിൽ ഇ ജെ ശിവശങ്കറും ഡബിൾസിൽ ഇ ജെ ശിവശങ്കർ രോഹിത് ഉല്ലാസ് സഖ്യവും മിക്സഡ് ഡബിൾസിൽ റോഷൻ സോജൻ അമൃത പി എസ് സഖ്യവും ചാമ്പ്യന്മാരായി.വുമൺ സിംഗിൾസിൽ ട്രീസാ വിൽസനും മെൻ ഡബിൾസിൽ റോഷൻ സോജൻ മിൻഹാജ് പി എ സഖ്യവും മിക്സഡ് ഡബിൾസിൽ രോഹിത് ഉല്ലാസ് കരോളിൻ ജോയ് സഖ്യവും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ചടങ്ങിൽ കാത്തലിക് സെൻററിലെ മുതിർന്ന അംഗം ആന്റോ തെക്കേത്തല സ്വാഗതം പറഞ്ഞു , ഡയറക്ടർ ഫാ: ജോൺ പാലിയേക്കര വിജയികളെ അനുമോദിക്കുകയും സംസ്ഥാനതലത്തിൽ സീഡിംഗ് വന്ന കളിക്കാർക്ക് സൗജന്യമായി സ്റ്റേഡിയത്തിൽ പരിശീലിക്കുന്നതിനുള്ള അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. ബാഡ്മിൻറൺ കോച്ചും ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ എൻ ബി ശ്രീജിത്ത് നന്ദി പറഞ്ഞു.

Advertisement