ഭദ്രക്ക് ഓണസമ്മാനം നൽകി ബേക്ക് മാർട്ട്

244

കാട്ടൂർ : ലോക്ക് ഡൗണിലും മുടങ്ങാതെ ബസ് സർവ്വീസ് നടത്തിയ ബസിന് ഓണസമ്മാനം നൽകി കാട്ടൂരിലെ കേക്ക് മറ്റീരിയൽസ് സ്ഥാപനം ബേക്ക് മാർട്ട്. സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മറ്റ് ബസുകൾ നിരത്തിൽ ഇറങ്ങാത്ത സാഹചര്യത്തിൽ ഗുരുവായൂർ – ഇരിങ്ങാലക്കുട റൂട്ടിൽ ഓടുന്ന വഴിനടക്കൽ ‘ഭദ്ര എന്ന ബസാണ് മുടങ്ങാതെ സർവ്വീസ് നടത്തിയത്. അവരുടെ സേവനമനോഭാവത്തെ അഭിനന്ദിക്കുന്നതിന് വേണ്ടിയാണ് ഓണസമ്മാനം നൽകിയതെന്ന് ബേക്ക് മാർട്ട് ഉടമകൾ പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് വഴിനടക്കൽ ബസിന്റെ സേവനം കാട്ടൂരിലെ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു…

Advertisement