ക്ഷേത്ര ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിക്കണം. – വാരിയർ സമാജം

39

പുല്ലൂർ: ക്ഷേത്ര ജീവനക്കാർക്ക് മാത്രം ഓണത്തിന് ഉത്സവ ബത്ത അനുവദിക്കാത്തതിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം പ്രതിഷേധിച്ചു. 365 ദിവസവും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്ക് ഉത്സവ ബത്തയോ , അലവൻസോ,ഒന്നും നൽകാത്തത് അവരോട് കാണിക്കുന്ന ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി. പി.വി. അച്ചുതവാരിയർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, എസ്.കൃഷ്ണകുമാർ , സി.വി.മുരളി, സി.വി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement