അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

35

ഇരിങ്ങാലക്കുട: അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ,ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ടിവി വിജീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ട്രഷറർ ഐവി സജിത്ത് നന്ദിയും രേഖപ്പെടുത്തി.

Advertisement