കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

15

ഇരിങ്ങാലക്കുട: വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ, ബ്ലോക്ക് കമ്മിറ്റിയംഗം അഖിൽ ലക്ഷ്മണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെഡി യദു സ്വാഗതവും അതീഷ് ഗോകുൽ നന്ദിയും രേഖപ്പെടുത്തി.

Advertisement