എ ഐ ടി യു സി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി

31

ഇരിങ്ങാലക്കുട :ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി എ ഐ ടി യു സി ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി. തൊഴിലാളി – കർഷകദ്രോഹബില്ലുകൾ പിൻവലിക്കുക,ജനദ്രോഹ – കോർപ്പറേറ്റ് വത്ക്കരണ വൈദ്യുത ബില്ല് പിൻവലിക്കുക,പുതിയ ബ്ലൂ ഇക്കോണമി നയരേഖ പിൻവലിക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനയ്ക്ക് പരിഹാരം ഉണ്ടാക്കുക,പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നതിൽ നിന്നും പിൻമാറുക,തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് നടന്ന ധർണ്ണ സമരം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു, മണ്ഡലം സെക്രട്ടറി കെ കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു,മോഹനൻ വലിയാട്ടിൽ,കെ എസ് പ്രസാദ്സി, കെ ദാസൻ, വർദ്ധനൻ പുളിക്കൽ,എന്നിവർ സംസാരിച്ചു.

Advertisement