ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം :അഡ്വ.വി.കെ. മധുസുധനന്‍

167

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അഡ്വ.വി.കെ. മധുസുധനന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുസുധനന്‍. നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, വിവിധങ്ങളായ ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന് കഴിഞ്ഞിട്ടുളളതായും മധുസുധനന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍അധ്യക്ഷത വഹിച്ചു.മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ.ടി.ജെ.തോമസ്,തോമാച്ചന്‍വെള്ളാനിക്കാരന്‍,ക്ലസ്റ്റര്‍ സെക്രട്ടറി പോള്‍ തോമസ് മാവേലി,സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ,ഡോ.ജോ പോള്‍ എന്നിവര്‍ സംസാരിച്ചു. 2021-22 വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി ഡോ. ഡെയിന്‍ ആന്റണി (പ്രസിഡന്റ്), ബിജു ജോസ് കൂനന്‍(സെക്രട്ടറി), ഡോ.ജോണ്‍ പോള്‍(ട്രഷറര്‍) എന്നിവരും,ലയണസ് ക്ലബ്ബ് ഭാരവാഹികളായി അന്ന ഡെയിന്‍(പ്രസിഡന്റ്),ഡോ.ശ്രുതി ബിജു(സെക്രട്ടറി),സ്മിത ജോണ്‍ (ട്രഷറര്‍)എന്നിവരും,ലിയോ ക്ലബ്ബ് ഭാരവാഹികളായി അന്ന വിജോ(പ്രസിഡന്റ്),വര്‍ഗ്ഗീസ് ആന്റണി (സെക്രട്ടറി), നോറ പോള്‍ മാവേലി(ട്രഷറര്‍) എന്നിവരും സ്ഥാനമേറ്റു.

Advertisement