കേന്ദ്ര സർക്കാർ പ്രതിരോധതനമേഖലയും വിറ്റുതുലക്കുന്നതിൽ നിന്ന് പിന്മാറുക :-സംയുക്ത ഐക്യ ട്രൈഡ് യൂണിയൻ

62

ഇരിങ്ങാലക്കുട: ഇന്ത്യയുടെ പ്രതിരോധനമേഖലയിലെ ഏറ്റവും ബന്ധപ്പെട്ടുക്കിടക്കുന്ന സ്ഥാപനമാണ് ഓർഡ്നൻസ് ഫാക്ടറി. 1802 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ നിർമ്മിക്കുന്ന ഉപകരണങ്ങളാണ് ഇന്ത്യയുടെ നാവിക, വ്യോമ, കരസേന എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങൾ, ആയുധസംഭരണികൾ, യുദ്ധസാമഗ്രികൾ, ആയുധവാഹിനികൾ, സ്പോടക വസ്തുക്കൾ തുടങ്ങിയ എല്ലാംതന്നെ. പ്രതിരോധ മുഖങ്ങളെ മർമ്മ പ്രാധാന്യമായി കൈകാര്യം ചെയ്യുന്നതിനായി ഇങ്ങിനെ 41 ഓർഡിനൻസ് ഫാക്ടറികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.ഈ ഫാക്ടറികളാണ് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നത്.നിലവിൽ 50% ത്തിൽ താഴെയാണ് പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം.എന്നാൽ 74% ആക്കികൊണ്ടാണ് പുതിയ നടപടികൾ കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. 2015ൽ തുടങ്ങിയ സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ പ്രതിരോധ നിർമ്മാണമേഖലയിലെ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.ജനാധിപത്യവിരുദ്ധവും രാജ്യസുരക്ഷാ ലംഗനവുമായ ഇത്തരം അനീതിക്കെതിരെ സംയുക്ത ഐക്യട്രേഡ് യൂണിയനുകൾ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാറളം പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ സമരം എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.മോഹനൻ വലിയാട്ടിൽ എം.സി.അഭിലാഷ്, ഡേവീസ്, ഷാജി, എന്നിവർ സംസാരിച്ചു.

Advertisement