Sunday, June 1, 2025
28.3 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കോവിഡ്, 1,551 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (16/07/2021) 1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,658 ആണ്. 2,84,750 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.92% ആണ്.ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 101 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 174
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 556
സര്‍ക്കാര്‍ ആശുപത്രികളില്‍ – 272
സ്വകാര്യ ആശുപത്രികളില്‍ – 306
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 720
കൂടാതെ 5,573 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.1,416 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 240 പേര്‍ ആശുപത്രിയിലും 1,176 പേര്‍ വീടുകളിലുമാണ്. 14,273 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,623 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,416 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,30,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,452 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,50,910 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 35 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ദേശമംഗലം, വരന്തരപ്പിളളി, വരവൂര്‍, ഗുരുവായൂര്‍, പൊയ്യ, ത്യക്കൂര്‍, മുളളൂര്‍ക്കര എന്നിവിടങ്ങളില്‍ നാളെ (17/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,184 41,212
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുളളവര്‍ 1,74,415 18,406
45 വയസ്സിന് മുകളിലുളളവര്‍ 7,50,240 2,90,128
ആകെ 10,11,796 3,76,472

Hot this week

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

Topics

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

പട്ടികജാതി ക്ഷേമസമിതി മുകുന്ദപുരം താലൂക്ക് ഓഫീസ് മാർച്ച്

ജാതി സർട്ടിഫിക്കറ്റ് അവകാശമാണ്, തഹസിൽദാരുടെ ഔദാര്യമല്ല" എന്ന മുദ്രവാക്യവുമായി പട്ടികജാതി ക്ഷേമ...

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവരെ...
spot_img

Related Articles

Popular Categories

spot_imgspot_img