സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി

61

ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ അമല ആശുപത്രിയിലേക്ക് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനാവശ്യമായ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ.ജെയ്സൻ മുണ്ടൻ മാണി ക്യാമ്പയ്ൻ ഉൽഘാടനം ചെയ്തു .സ്ക്കൂൾ മാനേജർ ഫാ. പയസ് ചിറപ്പണത് അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ സിവിൽ പോലിസ് ഓഫിസർ അപർണ ലവകുമാർ, പ്രധാന അധ്യാപിക രെക്ടി കെ ഡി, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്റ്റാഫ് പ്രതിനിധി ജിജി ജോർജ്, എൻ സി സി സീനിയർ കേഡറ്റ് ജിതു കൃഷ്ണ, എൻ സി സി ക്യാപ്റ്റൻ മായ എൻ വി എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളും രക്ഷാകർത്തകളും വിഗ്ഗ് നിർമ്മിക്കുന്നതിന് അമല മെഡിക്കൽ കോളേജിലേക്ക് കേശദാനം ചെയ്തു.

Advertisement