സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

38

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി അലക്‌സ് പറക്കാടത്ത് ഉദ്ഘാടനം ചെയ്തു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് അഡ്‌വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി,സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ,കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ കെ.ആര്‍ വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍, വര്‍ഗ്ഗീസ് പട്ടത്ത്,എം.കെ ഷാജി എന്നിവര്‍ പങ്കെടുത്തു.രാവിലെ 9 മണിമുതല്‍ 1 മണിവരെ നടന്ന ക്യാമ്പില്‍ നിന്നും ഇരുപത്തിയെട്ടോളം പേരെ തിമിര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.

Advertisement