സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുക.കെ.സി.ഇ.സി

28
Advertisement

ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്ര യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും. റിസർവ്വ് ബാങ്കിന് അധികാരപ്പെടുത്തി കൊണ്ടുവരാനുളള കേന്ദ്ര സർക്കാരിന്റെ പുതിയ പാർല്മെന്റ് ബില്ല്നയം ഈ പ്രസ്ഥാനത്തെ ഒന്നടക്കം തകർക്കുകയും കോർപ്പറേറ്റ് വത്ക്കരിക്കാനുള്ള നീക്കവുമാണ് നടക്കുന്നത്.നിരവധി ദുരിത കെടുതിയിൽനിന്നും സംസ്ഥാനത്തെ ജനങ്ങളെ കരകയറ്റാൻ കൈകോർത്ത പ്രസ്ഥാനമാണ് കേരള സഹകരണ മേഖല. 1969ൽ കൊണ്ടുവന്ന പന്ത്രണ്ടാമത്തെ നിയമമായ സഹകരണ നിയമത്തെ ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശ്രോതസ്സ് തകിടംമറിയുകയും കാർഷിക മേഖലയെ തകർക്കുകയും ചെയ്യും. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി യു .സി .മണ്ഡലം പ്രസിഡണ്ടും സഹകരണവേദി മണ്ഡലം സെക്രട്ടറിയുമായ റഷീദ് കാറളം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. വിനയ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു കെ.സി.ഇ.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബിന്ദു രാജീവ്, എൻ.കെ.ഉദയപ്രകാശ്, പി.എസ്.കൃഷ്ണകുമാർ, രമ്യ.പി.എസ്, അഭിജിത്.പി.എസ് എന്നിവർ സംസാരിച്ചു.

Advertisement