മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കാറളം പൊതുജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

28

കാറളം: മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കാറളം പൊതുജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ അംബിക സുഭാഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന്‍ വലിയാട്ടില്‍ ബ്ലോക്കംഗം ഷീജ ശിവന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ് പി., പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ഹിത പി.വി., അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ എം.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement