ബിജെപി മുരിയാട് പഞ്ചായത്ത് പ്രതിഷേധ സദസ്സ് നടത്തി

19
Advertisement

മുരിയാട്: കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ, ഏല്ലാവരിലേക്കും കൃത്യതയോടെ ജനപ്രതിനിധികളുടെ സ്വാർത്ഥ രാഷ്ട്രീയം നോക്കാതെ തുല്യതയോടെ എത്തിക്കുക.സ്പോട്ട് രജിസ്ട്രേഷനിലെ രാഷ്ട്രീയ വിവേചനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റി ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്നു മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം സുനിൽ കുമാർ ടി എസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജയൻ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വേണു മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, ജിനു ഗിരിജൻ, സന്തോഷ് സി എൻ, മുകുന്ദൻ സി യു, സന്ദീപ്, സിനി രാജേഷ് എന്നിവർ പ്രതിക്ഷേധ സദസിന് നേതൃത്വം നൽകി.

Advertisement