PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി കളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു

31

ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശമാക്കുക, സ്വകാര്യ മേഖലയിലും സമഗ്രമായ സംവരണ നിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് പട്ടികജാതി ക്ഷേമസമതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി കളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത് ഉത്ഘാടനം ചെയ്തു. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.സി. മണിസ്വാഗതവും എൻ.സി. അജയൻ നന്ദിയും പറഞ്ഞു. കിഴുത്താനിയിൽ ഏരിയ പ്രസിഡന്റ് എ.വി.ഷൈൻ, ടൗൺ ഈസ്റ്റിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, കാറളത്ത് എ.വി. അജയൻ, വേളൂക്കര വെസ്റ്റിൽ എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ, പൂമംഗലത്ത് വത്സല ബാബു, വേളൂക്കര ഈസ്റ്റിൽ കെ.വി. മദനൻ , പൊറത്തിശ്ശേരിയിൽ പി.കെ.സുരേഷ്, പടിയൂരിൽ എം.പി.സുരേഷ്, കാട്ടൂരിൽ ടി.വി.ലത ,കരുവന്നൂരിൽ പി.കെ. മനുമോഹൻ എന്നിവരും ഉത്ഘാടനം ചെയ്തു.

Advertisement