വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : വി.എ തോമാച്ചന്‍

71

ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ വി.എ തോമാച്ചന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമാച്ചന്‍. നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, വിവിധങ്ങളായ ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാന്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന് കഴിഞ്ഞിട്ടുളളതായും തോമാച്ചന്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. മുന്‍ റീജിയന്‍ ചെയര്‍മാന്‍ബാബു കുവ്വക്കാടന്‍,മുന്‍ സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ഏരിയ ചെയര്‍പേഴ്‌സണ്‍ ഇന്ദുകല അജയ്കുമാര്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ, കെ.എ റോബിന്‍, പി. വിജയന്‍എന്നിവര്‍ സംസാരിച്ചു. 2021-22 വര്‍ഷത്തെ ഭാരവാഹികളായി കെ.എ റോബിന്‍ (പ്രസിഡന്റ്), പി. വിജയന്‍ (സെക്രട്ടറി), കെ.എ ജോസഫ് (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.

Advertisement