ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ സ്മാർട്ട്ഫോൺ ലൈബ്രറി ഇന്ന് തുടക്കമായി

12
Advertisement

ഇരിങ്ങാലക്കുട : കോവിഡ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിർധന വിദ്യാർഥികളുടെ പഠനം അസാധ്യമായ സാഹചര്യത്തിൽ അവർക്ക് ഒരു കൈത്താങ്ങായി ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരു സ്മാർട്ട്ഫോൺ ലൈബ്രറിക്ക്‌ ഇന്ന് തുടക്കം കുറിച്ചു. അധ്യാപകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് വാങ്ങിയ സ്മാർട്ട്ഫോണുകൾ ലൈബ്രറിക്ക് വേണ്ടി ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭ വാർഡ് കൗൺസിലർ അവിനാശ് ഒ.എസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ പുരോഗതി ആഗ്രഹിക്കുന്ന സുമനസ്സുകളായ രക്ഷിതാക്കളുടെയും വ്യക്തികളുടെയും സംഘടനകളുടെയും ഔദാര്യ പൂർണ്ണമായ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പ്രിൻസിപ്പൽ ബിന്ദു.പി.ജോൺ ചടങ്ങിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് മനോജ് കുമാർ വി.എ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സീനത്ത് ടി. എ, ജനറൽ സെക്രട്ടറി സി എസ് അബ്ദുൽ ഹഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി രവിചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Advertisement