ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നിൽപ്പ് സമരം നടത്തി

36

ഇരിങ്ങാലക്കുട :ചെറിയ ശബ്ദം വലിയ ശബ്ദമാക്കി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവര്‍ അതീജീവനത്തിനായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.കോവിഡ് 19 എന്ന മഹാമാരിയുടെ അതി വ്യാപനം മൂലം തൊഴിൽ ചെയ്യുവാൻ സാധ്യമാകാത്ത ഈ അവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ടും പട്ടിണിയും മൂലം സംസ്ഥാനത്ത് മൂന്ന് പേർ ആത്മഹത്യ ചെയ്യുകയും മറ്റുള്ള തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുവാൻ ഇപ്പോഴത്തെ ഗവൺമെന്റ് നിർദ്ദേശപ്രകാരം സാധിക്കാത്തതിനാൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുവാനും അധികാരികളിൽ ശ്രദ്ധ ചെലുത്തുവാനും വേണ്ടി ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് എബിൻ മാത്യു വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്‌തു .സംസ്ഥാന കമ്മിറ്റി അംഗം സാബു തൃപ്രയാർ വിശദീകരണ പ്രസംഗം നടത്തി.യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അജിത്ത് പ്രസാദ്, മേഖലാ വൈസ് പ്രസിഡന്റ് പി കെ ശശി, ബോസ്റ്റിൻ, വേണുഗോപാൽ,കണ്ണൻ, ഷണ്മുഖൻ,ആവണി അരുൺ കുമാർ,സി ജെ സിഖിൽ എന്നിവർ പങ്കെടുത്തു.മേഖലാ സെക്രട്ടറി മെൽവിൻ തോമസ് നന്ദി പറഞ്ഞു.

Advertisement