തൃശ്ശൂര്‍ ജില്ലയില്‍ 1240 പേര്‍ക്ക് കൂടി കോവിഡ്, 1528 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (04/07/2021) 1240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,582 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,767 ആണ്. 2,68,520 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78% ആണ്.ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1,230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 82 പുരുഷന്‍മാരും 193 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 53 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 1282. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 5443. സര്‍ക്കാര്‍ ആശുപത്രികളില്‍ – 3014. സ്വകാര്യ ആശുപത്രികളില്‍ – 3205. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 650കൂടാതെ 5,399 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,446 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 227 പേര്‍ ആശുപത്രിയിലും 1,219 പേര്‍ വീടുകളിലുമാണ്. 11,506 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,159 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,209 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 138 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 20,81,737 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,234 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,38,007 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 15 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. അളഗപ്പനഗര്‍, കുട്ടനെല്ലൂര്‍, എടവിലങ്ങ്, മറ്റത്തൂര്‍, കോടശ്ശേരി, പുന്നയൂര്‍ക്കുളം, വലപ്പാട് എന്നിവിടങ്ങളില്‍ നാളെ (05/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്1. ആരോഗ്യപ്രവര്‍ത്തകര്‍ 47,623 40,7212. മുന്നണി പോരാളികള്‍ 38,333 26,1983. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,35,228 7,8434. 45 വയസ്സിന് മുകളിലുളളവര്‍ 7,07,225 2,37,999ആകെ 9,28,409 3,12,761

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img