പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി

21
Advertisement

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29 -ാം വാർഡിന്റെ ആഭിമുഖ്യത്തിൽ പെട്രോൾ ,ഡീസൽ , പാചക വാതക വിലവർദ്ധനവിനെതിരെ കണ്ടേശ്വരത്ത് റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി. D. C.C. ജനറൽ സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ പ്രസിഡന്റ് പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് വൈസ് പ്രസിഡന്റ് ജോമോൻ മണാത്ത് നന്ദിയും, ഷിൻസ് വടക്കൻ , അനിൽകുമാർ, ജോയ് പുത്തനങ്ങാടി, സുഭീഷ് , ഡേവി കിളിയങ്ങോടൻ എന്നിവർ പ്രസംഗിച്ചു.

Advertisement