തൃശ്ശൂർ ജില്ലയിൽ 1483 പേർക്ക് കൂടി കോവിഡ്, 1162 പേർ രോഗമുക്തരായി

76

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (29/06/2021) 1483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശ്ശൂർ സ്വദേശികളായ 113 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,72,098 ആണ്. 2,61,420 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 1,479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 101 പുരുഷൻമാരും 113 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആൺകുട്ടികളും 54 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 162

  1. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 679
  2. സർക്കാർ ആശുപത്രികളിൽ – 271
  3. സ്വകാര്യ ആശുപത്രികളിൽ – 344
  4. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ – 658
    കൂടാതെ 5,445 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
    943 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 247 പേർ ആശുപത്രിയിലും 696 പേർ വീടുകളിലുമാണ്.14,347 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 7,843 പേർക്ക് ആന്റിജൻ പരിശോധനയും, 6,260 പേർക്ക് ആർടി-പിസിആർ പരിശോധനയും, 244 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 20,17,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    1,041 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,31,562 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ചാഴൂർ, എരുമപ്പെട്ടി, പടിയൂർ, പാണഞ്ചേരി, പുതുക്കാട്, വരന്തരപ്പിളളി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നാളെ (30/06/2021) മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കോവിഡ്-19 ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ
    വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
  5. ആരോഗ്യപ്രവർത്തകർ 47,147 40,213
  6. മുന്നണി പോരാളികൾ 37,989 25,759
  7. 18-44 വയസ്സിന് ഇടയിലുളളവർ 1,26,962 2416
  8. 45 വയസ്സിന് മുകളിലുളളവർ 6,97,968 1,91,535
    ആകെ 9,10,066 2,59,923
Advertisement