ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ടാക്‌സികള്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു

53

ഇരിങ്ങാലക്കുട: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗെനേസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിയാ 45 സോണീന്റെ ആഭിമുഖ്യത്തില്‍ ടാക്‌സികള്‍ ബൈപ്പാസ് റോഡില്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു.സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്.വര്‍ദ്ധിച്ച് വരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെയും ടാക്‌സി ചാര്‍ജ്ജ് പുതുക്കി നിശ്ചയിക്കുക,സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ വില നിയന്ത്രിക്കുക പലിശ രഹിത മൊററ്റോറിയം അനുവദിക്കുക,ഇന്‍ഷ്യൂര്‍ പ്രീമിയം കാലാവധി ഒരു വര്‍ഷത്തേയ്ക്ക് നീട്ടുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.സോണ്‍ ഭാരവാഹികളായ സുകുമാരന്‍,പ്രസാദ്,റിജേഷ്,സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Advertisement