തൃശ്ശൂര്‍ ജില്ലയില്‍ 1157 പേര്‍ക്ക് കൂടി കോവിഡ്, 1189 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (17/06/2021) 1157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1189 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,58,425 ആണ്. 2,46,728 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.69% ആണ്.ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1135 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 ആള്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 05 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 79 പുരുഷന്‍മാരും 83 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 1862. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 7363. സര്‍ക്കാര്‍ ആശുപത്രികളില്‍ – 2594. സ്വകാര്യ ആശുപത്രികളില്‍ – 3155. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 996 കൂടാതെ 6,514 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.1,160 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 251 പേര്‍ ആശുപത്രിയിലും 909 പേര്‍ വീടുകളിലുമാണ്. 9,118 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,892 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,034 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 192 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,96,275 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,040 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,18,106 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്1. ആരോഗ്യപ്രവര്‍ത്തകര്‍ – 46,704 – 39,3322. മുന്നണി പോരാളികള്‍ – 37,660 – 24,4973. 45 വയസ്സിന് മുകളിലുളളവര്‍ – 6,39,052 – 1,34,8074. 18-44 വയസ്സിന് ഇടയിലുളളവര്‍- 99,669- 427ആകെ – 8,23,085 – 1,99,0630People Reached0EngagementsBoost PostLikeCommentShare

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img