ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ആരോഗ്യ സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രം ഇളവ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാൻ സർട്ടിഫിക്കറ്റ് വേണ്ട. കേരളത്തിൽ കണ്ടെത്തിയത് വൈറസിന്റെ ഡെൽറ്റ വകഭേദം. സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദമായി. പൂർണ്ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പുതിയ കേസുകൾ വർധിക്കുന്നു. ടി.പി.ആർ 10ന് താഴെ എത്തിക്കാൻ ശ്രമം. ലോക്ഡൗൺ കഴിഞ്ഞാലും കോവിഡ് മാനദണ്ഡം കർശനമായും പാലിക്കണം. പുറത്തു പോകുന്നവർ വീട്ടിനുള്ളിലും മാസ്ക് ധരിക്കണം
Advertisement