ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ലൈനിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച് അടച്ചിട്ട വീടുകളും സ്ഥാപനങ്ങളും അണു നശീകരണം നടത്തുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന കേരള വാട്ടർ അതോറിറ്റി ഓഫീസ് അണു നശീകരണം നടത്തി കൊണ്ട് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഹെൽപ് ലൈൻ കോ-ഓർഡിനേറ്റർ ആർ.എൽ.ശ്രീലാൽ, വളണ്ടിയർമാരായ കെ.എസ്.സായൂജ്, കെ.കെ.രാമദാസ്, വി.എസ്.സുദീഷ്, പി.എസ്.വിഷ്ണു എന്നിവർ നേതൃത്വം നൽകി.
Advertisement