കോവിഡ് കാലത്തും ഭൂമിയെ പച്ചപുതപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഒരുങ്ങി

46
Advertisement

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി. ഭൂമിയെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശത്തോടെ വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ ആവിഷ്കരിച്ചു നേതൃത്വം നൽകുന്ന ‘ എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതിയും ‘എന്റെ പ്ലാവ് നമ്മുടെ ആഹാരം ദാരിദ്ര്യത്തിന് ഉത്തരം’ പദ്ധതിയുമാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. പദ്ധതികൾക്കുവേണ്ടി നൂറുകണക്കിന് ‘ചന്ദ്രക്കാറൻ’ മാവിൻതൈകളും ‘താമരചക്ക’ അല്ലെങ്കിൽ ‘തേങ്ങാച്ചക്ക’ പ്ലാവിൻതൈകളും മുളപ്പിച്ച് വിതരണത്തിന് ഒരുക്കിയിരിക്കുകയാണ് ജോയ് അച്ചൻ. കോവിഡ് സാഹചര്യങ്ങളിൽ പുറംലോകം അടഞ്ഞുകിടന്നപ്പോഴും കഴിഞ്ഞ ഒന്നരമാസക്കാലമായി ഭൂമിക്കൊരു പച്ചക്കുട ഒരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളേജ് ബയോഡയ്‌വേഴ്സിറ്റി ക്ലബും എൻ എസ് എസ്, എൻ സി സി, തവനിഷ് സംഘടനകളും തൃശൂർ ദേവമാത പ്രൊവിൻസും, ക്രൈസ്റ്റ് എൻജിനിയറിങ് കോളേജും വിദ്യാനികേതൻ സ്കൂളും ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളും സഹകരിച്ചാണ് പദ്ധതികൾ നടപ്പിൽ വരുത്തുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പദ്ധതികൾക്ക് തുടക്കമാകും.

Advertisement