കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിന്റെ കൈതാങ്ങ്

56

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം വളരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിന്റെ കൈതാങ്ങ്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതെ ദുരിതത്തിലായവര്‍ക്ക് കിറ്റ് നല്കാനുമായി 10 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്.ഇതില്‍ എട്ട് ലക്ഷം രൂപ ഇരിങ്ങാലക്കുട രൂപതക്ക് കൈമാറി.കോവിഡ് മൂലം കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് സഹായം ചെയ്യാന്‍ ഒറ്റ ദിവസം കൊണ്ടാണ് സഹൃദയയിലെ അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റും പത്ത് ലക്ഷം രൂപ സ്വരൂപിച്ചത്.ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാനും,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിളയും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് കൈമാറി.വികാരി ജനറാള്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍,സെന്റ്.ജെയിംസ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാത്താടന്‍,രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ.തോമസ് കണ്ണംമ്പിള്ളി,രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ.വര്‍ഗ്ഗീസ് അരിക്കാട്ട്,സഹൃദയ ഫിനാന്‍സ് ഓഫീസര്‍ ഫാ.ജിന്റൊ വേരംപിലാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement