കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു

65

മൂർക്കനാട്: KAC മൂർക്കനാട് സാന്ത്വനം കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 1-41,വാർഡുകളിലെ കോവിഡിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര, പരിപ്പ്, മുതിര, റവ ,റസ്ക്, സോപ്പ്, സോപ്പ് പൊടി ,തേയില, സവാള, ഉരുളകിഴങ്ങ് എന്നിവയടങ്ങിയ കിറ്റ് 125 വീടുകളിലേക്ക് വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു . വാർഡ് കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, മായ അജയൻ എന്നിവർ വാർഡുകളിലേക്കുള്ള കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡണ്ട് യു.എച്ച്.ഷാജഹാൻ സ്വാഗതവും സെക്രട്ടറി സിജോ.കെ.ജെ നന്ദിയും പറഞ്ഞു.തദവസരത്തിൽ ക്ലബ്ബ് ട്രഷറർ ഈവ് ലിൻ പോൾ, ഗിരീഷ്.കെ.സി, എന്നിവർ പങ്കെടുത്തു.

Advertisement