ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കരുണ ഹ്യൂമൻ വെൽഫെയർ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ സാന്നിധ്യവും . സംഘടന വിതരണം ചെയ്യുന്ന പിപി ഇ കിറ്റുകൾ, മാസ്ക് ഗ്ലൗസ് , സാനിറ്റൈസർ എന്നിവ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ . ബിന്ദുവിന് കൈമാറി. ഇരിങ്ങാലക്കുട എംഎൽഎ .കൂടിയായ മന്ത്രിയുടെ കൊവിഡ് ഹെൽപ്പ് ലൈൻ സെൻററിലേക്കാണ് ഇവ നൽകിയത്. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവിന് കരുണ ചെയർമാൻ സാലിസജീർ ഉൽപ്പന്നങ്ങൾ കൈമാറി. സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, കരുണ ചീഫ് കൊ ഓർഡിനേറ്റർ വി കെ റാഫി, സി എം റിയാസ് എന്നിവർ പങ്കെടുത്തു.
Advertisement