Monday, August 18, 2025
26.2 C
Irinjālakuda

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4538, തിരുവനന്തപുരം 3699, എറണാകുളം 3243, കൊല്ലം 2620, പാലക്കാട് 1260, ആലപ്പുഴ 2423, തൃശൂര്‍ 2217, കോഴിക്കോട് 2121, കോട്ടയം 1730, കണ്ണൂര്‍ 1330, പത്തനംതിട്ട 956, ഇടുക്കി 798, കാസര്‍ഗോഡ് 716, വയനാട് 505 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 13, കൊല്ലം 11, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, പത്തനംതിട്ട 8, തൃശൂര്‍, വയനാട് 6 വീതം, കോഴിക്കോട് 4, ഇടുക്കി 3, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5512, കൊല്ലം 2017, പത്തനംതിട്ട 1623, ആലപ്പുഴ 2214, കോട്ടയം 2502, ഇടുക്കി 1672, എറണാകുളം 4418, തൃശൂര്‍ 7332, പാലക്കാട് 4701, മലപ്പുറം 5729, കോഴിക്കോട് 3823, വയനാട് 823, കണ്ണൂര്‍ 1255, കാസര്‍ഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3972 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ...

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന...

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി...

ഹൈടെക് കിച്ചൻ” HDPE ചട്ടികളുടെ വിതരണം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി...

Topics

കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ...

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന...

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി...

ഹൈടെക് കിച്ചൻ” HDPE ചട്ടികളുടെ വിതരണം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി...

ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്....

സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര മത്സരം

: ‎ ‎‎ശ്രീ വ്യാസ എൻഎസ്എസ് കോളേജും ഭാരതീയ വിദ്യാഭവൻസ്കൂളും വിജയികൾ ‎ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ്...

ഐടിയു ബാങ്കിന് മുന്നിൽ വയോധിക ദമ്പതികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട ഐടിയു ബാങ്കിന് മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാക്കാർഡുമായി ഇരിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img