തൃശ്ശൂര്‍ ജില്ലയിൽ 2,312 പേര്‍ക്ക് കൂടി കോവിഡ്, 4,898 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (18/05/2021) 2312 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4898 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,614 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,09,284 ആണ്. 1,70,510 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23.88% ആണ്.ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2294 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 173 പുരുഷന്‍മാരും 213 സ്ത്രീകളും പത്ത് വയസ്സിനു താഴെ 91 ആണ്‍കുട്ടികളും 80 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 489
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1103
സര്‍ക്കാര്‍ ആശുപത്രികളിൽ – 367
സ്വകാര്യ ആശുപത്രികളിൽ – 999
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 1115
കൂടാതെ 31,229 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.2,085 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 1,628 പേര്‍ ആശുപത്രിയിലും 457 പേര്‍ വീടുകളിലുമാണ്. 9,681 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 6,811 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 2,651 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 219 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 16,13,337 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.695 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,92,252 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 84 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img