കോവിഡ് വാർ റൂമിലേക്ക് ധനസഹായം നൽകി എ കെ.പി.സി.ടി.എ. തൃശൂർ ജില്ലാ കമ്മിറ്റി

70

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കോവിഡ് വാർ റൂമിലേക്ക് എ കെ.പി.സി.ടി.എ. തൃശൂർ ജില്ലാ കമ്മിറ്റി 30000 രൂപ ധനസഹായം നൽകി കോവിഡ് പ്രതിരോധത്തിനാവശ്യമായ പി.പി.ഇ കിറ്റ്, മാസ്ക്ക് സാനിറ്റെ സർ , ഗ്ലൗസ് തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനും ഹെൽപ്പ് ലൈനിന്റെ കീഴിൽ ആരംഭിച്ച വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക . ഹെൽപ്പ് ലൈൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എ.കെ.പി.സി.ടി.എ. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ . ബി.പി. അരവിന്ദ , ഡോ . സോണി ജോൺ , ഡോ. എ.കെ. ജിബിൻ , ക്രൈസ്റ്റ് കോളേജ് യൂണിറ്റ് സെക്രട്ടറി പ്രൊഫ .മുവിഷ് മുരളി എന്നിവർ പങ്കെടുത്തു.

Advertisement