ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ ആയാലും മുടിച്ചിറയുടെ പണി പുണരാരംഭിക്കാന്‍ നടപടികളെടുക്കും : പ്രൊഫ. ആര്‍. ബിന്ദു എം. എല്‍. എ

157
Advertisement

ഇരിങ്ങാലക്കുട : ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങളും കനത്ത മഴയെയും തുടര്‍ന്ന് തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കാണും മുടിച്ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക അനുമതി വാങ്ങിച്ച് പണി ഉടന്‍ പുനരാരംഭിക്കുമെന്ന് നിയുക്ത എം. എല്‍. എ പ്രൊഫ. ആര്‍. ബിന്ദു അറിയിച്ചു. മുടിച്ചിറയുടെ നിര്‍മാണത്തിനിടയില്‍ ഉണ്ടായ കനത്ത മഴയില്‍ റോഡിന്റെ സൈഡ് ഭാഗം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു എം. എല്‍. എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.കെ ഡേവിസ് മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ , ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് , പഞ്ചായത്ത് അംഗങ്ങള്‍ ,മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .

Advertisement