തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കോവിഡ്, 2403 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച്ച (13/05/2021) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,375 ആണ്. 1,39,318 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.77% ആണ്.ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 260 പുരുഷന്‍മാരും 295 സ്ത്രീകളും പത്ത് വയസ്സിനു താഴെ 132 ആണ്‍കുട്ടികളും 123 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജി – 526
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1268
സര്‍ക്കാര്‍ ആശുപത്രികളിൽ – 372
സ്വകാര്യ ആശുപത്രികളിൽ – 1019
കൂടാതെ 48,261 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
4007 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 483 പേര്‍ ആശുപത്രിയിലും 3524 പേര്‍ വീടുകളിലുമാണ്. 13,918 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7,953 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,580 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 385 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 15,59,761 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.814 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,88,553 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 96 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img